ബാബരി മസ്ജിദ് കേസ്: നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വ്യക്തമാക്കുന്ന വിധിയെന്ന് മോദി
ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുത്. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മള്‍ രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നത് അത്യന്താപേക്ഷിതമാണ്. സമാധാനവും സൗഹാര്‍ദവും പുലരട്ടെ...' മോദി ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധിയിലൂടെ നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജുഡീഷ്യറിയുടെ സുതാര്യതയും ദീര്‍ഘവീക്ഷണവുമാണ് വിധിയിലൂടെ വെളിവാകുന്നത്. ഏത് തര്‍ക്കവും സൗഹാര്‍ദപൂര്‍വമായി പരിഹരിക്കാന്‍ കഴിയുമെന്ന് വെളിവാക്കുന്നതാണ് കോടതിവിധിയെന്നും മോദി ട്വീറ്റ് ചെയ്തു.
'അയോധ്യവിഷയത്തില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിപറഞ്ഞിരിക്കുന്നു. ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുത്. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മള്‍ രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നത് അത്യന്താപേക്ഷിതമാണ്. സമാധാനവും സൗഹാര്‍ദവും പുലരട്ടെ...'
നിയമത്തിന്റെ നടത്തിപ്പിലൂടെ ഏത് തര്‍ക്കവും സൗഹാര്‍ദപൂര്‍ണമായി പരിഹരിക്കാമെന്ന് ഇത് വെളിപ്പെടുത്തുന്നു. ഇത് നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സുതാര്യതക്കും ദീര്‍ഘവീക്ഷണത്തിനും അടിവരയിടുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന കാര്യം ഇത് വ്യക്തമാക്കുന്നു.'
'പതിറ്റാണ്ടുകളായി നീണ്ടുനിന്ന പ്രശ്‌നം സൗഹാര്‍ദപൂര്‍ണമായാണ് കോടതി പരിഹരിച്ചിരിക്കുന്നത്. എല്ലാഭാഗങ്ങള്‍ക്കും എല്ലാ പോയിന്റുകള്‍ക്കും തങ്ങളുടെ നിലപാടുകളും അഭിപ്രായവും പ്രകടിപ്പിക്കാനുള്ള അവസരവും സമയവും നല്‍കപ്പെട്ടിരുന്നു. ഇത് ജുഡീഷ്യല്‍ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കും.'
ഐക്യത്തിന്റെയും ഐക്യത്തിന്റെയും ഈ മനോഭാവം നമ്മുടെ രാഷ്ട്രത്തിന്റെ വികസന പാതയെ ശക്തിപ്പെടുത്തട്ടെ. ഓരോ ഇന്ത്യക്കാരനും ശാക്തീകരിക്കപ്പെടട്ടെ.' മോദി ട്വീറ്റ് ചെയ്തു.