ബാബരി മസ്ജിദ് വിധിക്കെതിരേ മാവോവാദികളുടെ ഭാരത്ബന്ദ്

എട്ടാം തിയ്യതിയിലെ ഭാരത്ബന്ദിന്റെ മുന്നോടിയായി ഡിസംബര്‍ ആറിനും ഏഴിനും വിവിധ ഇടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും.

Update: 2019-12-05 18:14 GMT

നാഗ്പൂര്‍: ബാബരി കേസില്‍ സുപ്രിം കോടതി വിധിക്കെതിരേ മാവോവാദികള്‍ ദേശീയ ബന്ദ് പ്രഖ്യാപിച്ചു. എട്ടാം തിയ്യതിയാണ് ബന്ദ്. മാവോവാദി വക്താവും കേന്ദ്ര കമ്മിറ്റി അംഗവുമായ അഭയ്‌യുടെ പേരിലാണ് പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. എട്ടാം തിയ്യതിയിലെ ഭാരത്ബന്ദിന്റെ മുന്നോടിയായി ഡിസംബര്‍ ആറിനും ഏഴിനും വിവിധ ഇടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. ഇന്ത്യയിലെ മതേതരവാദികളോടും ജനാധിപത്യവാദികളോടും പോരാട്ടത്തിന്റെ ഭാഗമാവാന്‍ മാവോവാദി കേന്ദ്ര കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

സമരത്തിനുള്ള ആഹ്വാനം സര്‍ക്കാരിന് സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്നാണ് സുരക്ഷാസൈന്യങ്ങള്‍ കരുതുന്നത്. വിവിധ വിഭാഗങ്ങള്‍ മാവോവാദികള്‍ക്കൊപ്പം ഈ പ്രശ്‌നത്തില്‍ അണിചേരാനും ഇടയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം കരുതുന്നതായി ദേശീയദിനപത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ വാര്‍ഷികാഘോഷവും ബന്ദും ഒരേ ദിവസമാണ് വരുന്നത്.

Tags:    

Similar News