ബാബരി മസ്ജിദ് തകർത്ത കേസ് പിൻവലിക്കണമെന്ന് ഹിന്ദു മഹാസഭ

1992ലെ ബാബരി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട മറ്റുസംഭവങ്ങളിലും കൊല്ലപ്പെട്ടവരെ ‘രക്തസാക്ഷി’കളായി പ്രഖ്യാപിക്കണമെന്നും ഹിന്ദുമഹാസഭാ ദേശീയാധ്യക്ഷൻ ചൊവ്വാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2019-11-13 04:31 GMT

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ. ബാബരി മസ്ജിദ് ഭൂമിതർക്കക്കേസിൽ സുപ്രിം കോടതി വിധി വന്നതിന് പിന്നാലെയാണ് ഈ ആവശ്യവുമായി പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്.

1992ലെ ബാബരി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട മറ്റുസംഭവങ്ങളിലും കൊല്ലപ്പെട്ടവരെ 'രക്തസാക്ഷി'കളായി പ്രഖ്യാപിക്കണമെന്നും ഹിന്ദുമഹാസഭാ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി ചൊവ്വാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പം കത്തയച്ചിട്ടുണ്ട്.

താഴികക്കുടം ക്ഷേത്രത്തിന്റേതാണെന്നും ബാബരി മസ്ജിദിന്റേതല്ലെന്നും തെളിഞ്ഞിരിക്കുന്നു. അതിനാൽ, ബാബരി മസ്ജിദ് പൊളിച്ചതിന് ക്രിമിനൽ കേസെടുത്തത് ക്ഷേത്രത്തിന്റെ താഴികക്കുടം അറിവില്ലാതെ പൊളിച്ച രാമഭക്തരുടെ പേരിലാണ്‌. കേസ് പിൻവലിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. 

Tags:    

Similar News