തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബീഹാറില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തു വന്ന അദ്ദേഹം അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെയാണ് ദേശീയ നിരയിലേക്ക് വന്നത്. സാമൂഹ്യനീതിക്ക് വേണ്ടി ഉറച്ച നിലപാടെടുത്ത അദ്ദേഹം നാലു പതിറ്റാണ്ടിലേറെയായി പാര്‍ലമെന്റിലെ സജീവ സാന്നിദ്ധ്യമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.