ഒളിംപിക്‌സ് ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടിയ രവി കുമാറിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: ഒളിംപിക്‌സില്‍ 57 കിലോ വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തി മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ ഈ വിജയം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കസാഖ് താരം സനായേവിനെ തോല്‍പ്പിച്ചാണ് രവികുമാര്‍ ഫൈനലിലെത്തിയത്്. പിന്നീട് റഷ്യന്‍ താരം സവുര്‍ ഉഗ്വേവിനോട് മല്‍സരിച്ച് തോറ്റതോടെയാണ് രവിക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
ഒളിംപിക്‌സ് ഗുസ്തി മല്‍സരത്തില്‍ ഫൈനലിലെത്തുന്ന അഞ്ചാമത്തെ താരമാണ് രവി കുമാര്‍. സുശീല്‍ കുമാറാണ് അവസനാം ഫൈനലിലെത്തിയ ഇന്ത്യന്‍ ഗുസ്തിത്താരം.