ചിലര്‍ എന്തുവന്നാലും മാറില്ല; ചെറു ന്യൂനപക്ഷം സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്നുവെന്നും മുഖ്യമന്ത്രി

Update: 2021-06-21 13:30 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ചെറു ന്യൂനപക്ഷം സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്ന പ്രവണതകളില്‍ ഏര്‍പ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് എന്ത് വന്നാലും മാറില്ലെന്ന മനോഭാവും ഉണ്ട്. പണം വാങ്ങുന്നത് മാത്രമല്ല അഴിമതി. അനര്‍ഹരുടെ കൈയ്യിലേക്ക് ആനുകൂല്യങ്ങള്‍ എത്തുക്കുന്നതും അഴിമതിയാണ്. കഴിഞ്ഞ തവണ അധികാരത്തില്‍ വരുമ്പോള്‍ സിവില്‍ സര്‍വീസിനെ ചൂഴ്ന്ന് നിന്നിരുന്ന അഴിമതി അടക്കമുള്ള പ്രവണത ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള എന്‍ജിഒ യൂനിയന്‍ സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവില്‍ സര്‍വ്വീസും എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും ക്ഷേമവുമാണ് ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന പ്രശ്‌നങ്ങള്‍. ഇത് ഉറപ്പ് വരുത്താന്‍ നമുക്ക് കഴിയണം. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമം വിപുലപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷിയുള്ളതുമായ ഉല്‍പ്പാദനപരമായ ഒരു സമ്പദ്ഘടന ഇവിടെ സൃഷ്ടിക്കാനാകണം. അതിന് ഉതകുന്ന വിധത്തില്‍ കേരളത്തിന്റെ സമ്പദ് ഘടനയെ വിജ്ഞാന സമ്പദ് ഘടനയായി പുതുക്കി പണിയുന്നതിന് കൃത്യമായ പരിപാടിയാണ് ഇക്കുറി കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News