കല്‍ക്കരി കുംഭകോണം: മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേയുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി തടഞ്ഞു
അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ 68 കാരനായ മുന്‍ സഹമന്ത്രി റേയ്ക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വിചാരണ കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു.
ന്യൂഡല്‍ഹി:കല്‍ക്കരി കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേയുടെ മൂന്ന് വര്‍ഷത്തെ തടവ് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട ശിക്ഷ ചോദ്യം ചെയ്ത് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് സിബിഐക്ക് നോട്ടീസ് നല്‍കി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ 25 ലേക്ക് കേസ് നീട്ടിവെച്ചു.അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ 68 കാരനായ മുന്‍ സഹമന്ത്രി റേയ്ക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വിചാരണ കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു.