മാളഃ തൊഴില്‍ ഇല്ലാതാക്കല്‍, വേതനം വെട്ടിക്കുറക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍, കര്‍ഷകദ്രോഹ നടപടികള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ദേശവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി അന്നമനട സെന്ററില്‍ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടന്നു. ധര്‍ണ ഐ എന്‍ ടി യു സി ചുമട്ട് തൊഴിലാളി യൂണിയന്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോഷി പെരേപ്പാടന്‍ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു നേതാവ് തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളായ പ്രവീണ്‍ കുമാര്‍, അന്നമനട ഗ്രാമപഞ്ചായത്തംഗം ടി കെ ഗോപി എന്നിവര്‍ പങ്കെടുത്തു.
മാള ടൗണില്‍ നടന്ന പ്രതിഷേധ സമരം സി ഐ ടി യു നേതാവ് സി ആര്‍ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി നേതാവ് ദിലീപ് പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. എ ഐ ടി യു സി നേതാവ് വിശ്വഭരന്‍, വിത്സന്‍ കാഞ്ഞൂത്തറ, ഷിന്റോ എട്ടാട്ടുകാരന്‍, ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. പൊയ്യ സെന്ററില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഐ എന്‍ ടി യു സി നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് വിതയത്തില്‍ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു നേതാവ് സി എന്‍ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി നേതാക്കളായ സാബു കൈതാരന്‍, മോഹനന്‍, സി ഐ ടി യു നേതാക്കളായ പി എസ് ലക്ഷ്മണന്‍, സി എസ് രഘു, പി കെ മാധവന്‍, എ ഐ ടി യു സി നേതാവ് സലാം ചൊവ്വര എന്നിവര്‍ സംസാരിച്ചു.