ഹിജാബ് ധരിച്ചെത്തിയ കുട്ടികള്‍ക്ക് കോളജ് അധികൃതര്‍ പ്രവേശനം നിഷേധിച്ച സംഭവം;മുസ്‌ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി
മുസ്‌ലിം ലീഗ് എംപി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് ലോക സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്
ഉഡുപ്പി: കുന്താപൂര്‍ പിയു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടികള്‍ക്ക് കോളജ് അധികൃതര്‍ പ്രവേശനം നിഷേധിച്ച സംഭവം പാര്‍ലമെന്റ് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.
കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം ഹിജാബുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവം അങ്ങേയറ്റം അപലപനീയമാണ്.ഹിജാബ് ധരിക്കുന്നതിന് കുന്താപൂര്‍ പിയു കോളജ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ഇത് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.വിശ്വാസപ്രകാരമുള്ള വസ്ത്രം ധരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണ്.മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി നില്‍ക്കേണ്ട സര്‍ക്കാര്‍ കോളജില്‍ ഇത്തരമൊരു പ്രശ്‌നം ഉണ്ടാകാന്‍ പാടില്ലായിരുന്നു.കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്.ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു.