നിങ്ങള്‍ ട്രെയിന്‍ യാത്രക്ക് ഒരുങ്ങുകയാണോ? റെയില്‍വേ സ്‌റ്റേഷനില്‍ 20 മിനുറ്റ് നേരത്തേ എത്തേണ്ടി വരും

കര്‍ണാടകയിലെ ഹൂബ്ലി റെയില്‍വേ സ്‌റ്റേഷന്‍ അടക്കം 202 സ്‌റ്റേഷനുകള്‍ക്കായി പദ്ധതി തയ്യാറാക്കിവരികയാണെന്നും റെയില്‍വേ സംരക്ഷണ സേനാ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Update: 2019-01-06 09:59 GMT
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടേതിനു സമാനമായി യാത്രക്കാര്‍ റെയില്‍വേ സ്‌റ്റേഷനുകളിലും 20 മിനിറ്റ് നേരത്തേ എത്തിച്ചേരണമെന്ന് റെയില്‍വേ. സുരക്ഷയുടെ ഭാഗമായാണ് നടപടി. ഈ മാസം ആരംഭിക്കുന്ന കുംഭ മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അലഹാബാദില്‍ ഈ നിര്‍ദേശം നിലവില്‍വരുമെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ണാടകയിലെ ഹൂബ്ലി റെയില്‍വേ സ്‌റ്റേഷന്‍ അടക്കം 202 സ്‌റ്റേഷനുകള്‍ക്കായി പദ്ധതി തയ്യാറാക്കിവരികയാണെന്നും റെയില്‍വേ സംരക്ഷണ സേനാ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ഓരോ പ്രവേശന പോയന്റിലും സുരക്ഷാ പരിശോധന ഉണ്ടാകും.

പക്ഷെ, വിമാനത്താവളങ്ങളുടേതുപോലെ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം സമയം ചിലവഴിക്കേണ്ടി വരില്ലെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.2016ല്‍ 202 റെയില്‍വേ സ്‌റ്റേഷനുകളില്‍ നിരീക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം (ഐഎസ്എസ്) പ്രകാരം പദ്ധതി നടപക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 15 മുതല്‍ 20 മിനുറ്റ് വരെ യാത്രക്കാര്‍ സുരക്ഷാ പരിശോധനകള്‍ക്കായി ചെലവഴിക്കേണ്ടിവരുമെന്നും ഡയറക്ടര്‍ പറഞ്ഞു. ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ 385.06 കോടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News