മന്ത്രിമാര്‍ക്കെതിരായ വര്‍ഗീയ അധിക്ഷേപം: ഡിജിപിക്ക് ഐഎന്‍എല്‍ പരാതി നല്‍കി
കോഴിക്കോട്: മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരേ അങ്ങേയറ്റം മ്ലേച്ഛമായ വര്‍ഗീയ അധിക്ഷേപം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കി. സമൂഹത്തില്‍ മതവൈരം വളര്‍ത്താനും വിദ്വേഷാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഫാദര്‍ ഡിക്രൂസ് നടത്തിയ പരസ്യപ്രസ്താവന കേട്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കുമാവില്ല.
വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ മറവില്‍ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികള്‍ക്കെതിരേ പോലും തങ്ങള്‍ക്ക് തോന്നുന്നത് വിളിച്ചുകൂവാമെന്ന ധാര്‍ഷ്ട്യം നിയമവാഴ്ചയോടും കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയ പാരമ്പര്യത്തോടുമുള്ള തുറന്ന വെല്ലുവിളിയാണ്. വി അബ്ദുറഹ്മാന്റെ പേരില്‍തന്നെ തീവ്രവാദിയുണ്ടെന്നും തങ്ങള്‍ വിചാരിച്ചാല്‍ അദ്ദേഹത്തെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ല എന്നുമുള്ള ഡിക്രൂസിന്റെ ആക്രാശം കേരളീയ സമൂഹത്തെ ഒന്നാകെ നാണിപ്പിക്കുന്നതാണ്.
ഉത്തരേന്ത്യയിലേത് പോലെ, പരമത വിദ്വേഷം വിതയ്ക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കി കലാപാന്തരീക്ഷം സൃഷ്ടടിക്കാനുമുള്ള ഇത്തരത്തിലുള്ള ആസൂത്രിത നീക്കത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഡിജിപിക്കയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.