തിരുവനന്തപുരം: എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച മാര്‍ക്കോ സിനിമ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാണിക്കുവെന്ന് പരാതി. കെപിസിസി അംഗം അഡ്വ ജെഎസ് അഖിലാണ് ഇത് സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നല്‍കിയത്.
കുട്ടികള്‍ക്ക് മാനസികമായി പരിക്കേല്‍ക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നും കഥക്ക് ആവശ്യമില്ലാഞ്ഞിട്ടു കൂടി വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ ഉണ്ട്. ഇതൊക്കെ തടയാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.മാര്‍ക്കോയിലെ വയലന്‍സ് രംഗങ്ങള്‍ക്കോതിരേ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് ജെഎസ് അഖില്‍ ചിത്രത്തിനെതിരെ പരാതി നല്‍കുന്നത്.