കല്‍പ്പറ്റ നഗരസഭയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

Update: 2021-08-25 17:35 GMT

കല്‍പറ്റ: കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ കല്‍പ്പറ്റ നഗരസഭയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) 11.52 ആണ്.


നഗരസഭയില്‍ ആവശ്യ സര്‍വ്വീസ് ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടതാണ്. ആവശ്യ സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് കൈനാട്ടി, സിവില്‍ സ്‌റ്റേഷന്‍, ചുങ്കം, പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ ബസ് സ്‌റ്റോപ്പുകളില്‍ നിന്ന് ഇറക്കുകയും, കയറ്റുകയും ചെയ്യാവുന്നതാണ്. നഗരസഭ പരിധിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടു കൂടി മാത്രമേ അനുവദിക്കുകയുള്ളൂ. ശവ സംസ്‌കാര ചടങ്ങുകള്‍ ഒഴികെയുള്ള പൊതു/ സാമൂഹിക/ സാംസ്‌കാരിക/ രാഷ്ട്രീയ ചടങ്ങുകള്‍ അനുവദിക്കില്ല.




Tags:    

Similar News