ഗസയിലെ കുവൈത്തി ഹോസ്പിറ്റലില്‍ ബോംബിട്ട് ഇസ്രായേല്‍

Update: 2025-04-15 16:39 GMT
ഗസയിലെ കുവൈത്തി ഹോസ്പിറ്റലില്‍ ബോംബിട്ട് ഇസ്രായേല്‍

ഗസ സിറ്റി: വടക്കന്‍ ഗസയിലെ കുവൈത്തി ഹോസ്പിറ്റലില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ടു. ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടെന്നും ഒമ്പതു രോഗികള്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തെ ആശുപത്രികളെല്ലാം ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. അതേസമയം, യുഎസ് പൗരത്വമുള്ള സയണിസ്റ്റ് സൈനികന്‍ ഐഡന്‍ അലക്‌സാണ്ടറെ തടവിലാക്കിയ മറ്റൊരു പ്രദേശത്ത് ഇസ്രായേലി സൈന്യം വ്യോമാക്രമണം നടത്തിയതായി അല്‍ ഖസ്സം ബ്രിഗേഡ് വക്താവ് അബു ഉബൈദ അറിയിച്ചു. ആക്രമണം മൂലം ഐഡന് കാവല്‍ നിന്നിരുന്ന അല്‍ ഖസ്സം ടീമുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. ഇരട്ടപൗരത്വമുള്ളവരെ ഇല്ലാതാക്കി വംശഹത്യ തുടരാനാണ് ഇസ്രായേലിന്റെ തീരുമാനമെന്നാണ് സംശയമെന്നും പ്രസ്താവന പറയുന്നു.

Similar News