കൊവിഡ് പരിശോധനാ വിവരം മറച്ചുവെച്ചു; ഇന്തൊനീസ്യയില്‍ പുരോഹിതന് തടവു ശിക്ഷ
കൊവിഡ് നിയമ ലംഘനത്തിന്റെ പേരില്‍ നേരത്തെയും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്
ജക്കാര്‍ത്ത: കൊവിഡ് പരിശോധനാ ഫലം മറച്ചുവെച്ച പള്ളി ഇമാമിനെ ഇന്തൊനീസ്യന്‍ കോടതി നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ റിസിഖ് ശിഹാബ് എന്ന ഇമാമിനാണ് ഈസ്റ്റ് ജക്കാര്‍ത്ത കോടതിയിലെ മൂന്നംഗ ബെഞ്ച് ശിക്ഷ വിധിച്ചത്. ഇയാള്‍ കൊവിഡ് പരിശോധനാ ഫലം മറച്ചുവെച്ചത് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്നതിന് പ്രയാസം സൃഷ്ടിച്ചിരുന്നു.
കൊവിഡ് നിയമ ലംഘനത്തിന്റെ പേരില്‍ നേരത്തെയും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മകളുടെ വിവാഹവും മതസമ്മേളനവും നടത്തിയതിന് മെയ് 27ന് കോടതി എട്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു. ഇമാമിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് അനുയായികള്‍ കോടതിയുടെ സമീപ റോഡുകളില്‍ തടിച്ചുകൂടി. കോടതിയിലേക്കുള്ള റോഡുകള്‍ അധികൃതര്‍ അടച്ചിരുന്നു. അനയായികളെ തടയുന്നതിന് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.