ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചു
കേരള ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററും, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററും സംയുക്തമായി ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഐ ബി സി, വാല്യേഷന്‍ ആന്റ് ഫോറന്‍സിക്ക് ഓഡിറ്റ് എന്ന വിഷയത്തിലായിരുന്നു കോണ്‍ക്ലേവ്.കേരള ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. ഐ ബി ബി ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമിത് പ്രധാന്‍ വിശിഷ്ടാതിഥിയായിരുന്നു.
ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി സ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ മിഥുന്‍ ബി ഷേണായി അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ ചെയര്‍മാര്‍ കെ വി ജോസ് സ്വാഗതവും ഇസ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ കെ എല്‍ ലജീഷ് നന്ദിയും പറഞ്ഞു.പ്രഫഷണലുകള്‍ എല്ലാ സമയത്തും പഠനം തുടരുകയും സ്വയം നവീകരിക്കപ്പെടുകയും വേണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു.
പഠനം നിര്‍ത്തുന്ന സമയം മുതലാണ് പ്രായമായി തുടങ്ങുന്നതെന്നും അദ്ദേഹം വിശദമാക്കി. പ്രഫഷണലുകളുടെ ചക്രവാളം വിശാലമായി ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ടെക്‌നിക്കല്‍ സെഷനുകളില്‍ അഡ്വ. പവന്‍ ഝബക് ചെന്നൈ, ഗോപാല്‍ കൃഷ്ണ രാജു ചെന്നൈ, കമല്‍ ഗാര്‍ഗ് ന്യൂഡല്‍ഹി സംസാരിച്ചു.