അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍ കാത്തിരിക്കുന്ന പെന്‍ഗ്വിന്‍; വീഡിയോ കണ്ടത് 141 ദശലക്ഷം പേര്‍
ലണ്ടന്‍: അന്റാര്‍ട്ടിക്ക പെനിന്‍സുലയിലെ മഞ്ഞുമൂടിയ പാതയിലൂടെ നടക്കുന്ന ദമ്പതികള്‍ വഴിമാറാന്‍ കാത്തിരിക്കുന്ന ഒരു പെന്‍ഗ്വിന്‍ ആണ് സോഷ്യല്‍ മീഡിയ കൈയടക്കിയിരിക്കുന്നത്.അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന്‍ ഹൈവേയിലാണ് സംഭവം. ഏറെ വിനീതമായി നില്‍ക്കുകയാണ് പെന്‍ഗ്വിന്‍. ദമ്പതികളുടെ യാത്ര തടസ്സപ്പെടാതെ നില്‍ക്കുന്ന ഈ വീഡിയോ കണ്ടത് 141 ദശലക്ഷം പേരാണ്.
Full View
ടക്‌സീഡോ യാത്ര ചെയ്യുന്ന ദമ്പതികള്‍ പെന്‍ഗ്വിന്റെ വിനീതമായ നില്‍പ്പ് കണ്ട് വഴിമാറുന്നതും വീഡിയോയില്‍ ഉണ്ട്. മഞ്ഞുപാളിയിലൂടെ കടന്നുപോവുന്ന പെന്‍ഗ്വിന്‍ ഇന്റര്‍നെറ്റില്‍ ഏവരുടെയും ഹൃദയമാണ് കീഴടക്കിയിരിക്കുന്നത്.