ഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ് സൈന്യം

രണ്ടു പൈലറ്റുമാര്‍ ചാടിരക്ഷപ്പെട്ടു

Update: 2024-12-22 05:11 GMT

സന്‍ആ: യെമനിലെ ഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവെച്ചിട്ട് യുഎസ് സൈന്യം. രണ്ടു പൈലറ്റുമാര്‍ ചാടിരക്ഷപ്പെട്ടു. രണ്ടു പേരേയും ജീവനോടെ രക്ഷിക്കാനായെന്നും സൈന്യം അറിയിച്ചു. ഞായറാഴ്ച്ച ചെങ്കടലിന് മുകളിലാണ് സംഭവം. എങ്ങനെയാണ് സംഭവമുണ്ടായതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വിശദീകരിച്ചിട്ടില്ല.

'' യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിലെ യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് എന്ന ഗൈഡഡ് മിസൈല്‍ ക്രൂയിസറാണ് എഫ്-എ-18 വിമാനത്തെ തെറ്റി വെടിവെച്ചത്''-സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസതാവന പറയുന്നു.

ഒരാഴ്ച്ച മുമ്പാണ് യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് ചെങ്കടലില്‍ എത്തിയത്. ട്രൂമാന്‍ കരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായാണ് ഇത് എത്തിയത്. ഗസയില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയതോടെ പ്രധാന യുദ്ധക്കപ്പലുകളെയെല്ലാം പ്രദേശത്തേക്ക് യുഎസ് എത്തിച്ചിട്ടുണ്ട്. ഹൂത്തികള്‍ ഇസ്രായേലി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ സൈനികരെയും എത്തിച്ചു.

Similar News