പാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2024-12-22 07:29 GMT

പാലക്കാട്: സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച മൂന്നു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വെള്ളിയാഴ്ച നടന്ന ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരെയാണ് ചിറ്റൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ മതസ്പര്‍ദ്ധ വളര്‍ത്തല്‍, അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

വെള്ളിാഴ്ച സ്‌കൂളില്‍ നടക്കുകയായിരുന്ന ആഘോഷം ഇവര്‍ തടയാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സ്‌കൂള്‍ കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് റാലി നടത്തിയതിനെ ചോദ്യം ചെയ്താണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറിയത്. ശ്രീകൃഷ്ണ ജയന്തിയാണ് കുട്ടികള്‍ ആഘോഷിക്കേണ്ടതെന്നും മൂവരും ആക്രോശിച്ചു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് കേസും അറസ്റ്റും.

Similar News