മോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി

Update: 2023-01-30 13:59 GMT

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ മഹല്ല് എജ്യുക്കേഷന്‍ ആന്റ് ഗൈഡന്‍സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 9,10,11,12 തല വിദ്യാര്‍ഥികള്‍ക്ക് ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ധിപ്പിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിന്ന് വേണ്ടി A+ MINDSET എന്ന പേരില്‍ മോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി.

എന്‍ഐ മദ്രസാ ഹാളില്‍ നടന്ന പ്രോഗ്രാം പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ.അബ്ദുല്‍ വഹാബ് ക്ലാസെടുത്തു. ഷൊര്‍ണൂരിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ പ്രോഗ്രാമില്‍ സന്നിഹിതരായി. ഷൊര്‍ണൂര്‍ മഹല്ല് ചീഫ് ഇമാം അര്‍ഷദ് നദ്‌വി പരിപാടിയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പ്രോഗ്രാമില്‍ ഉസ്താദ് ഉനൈസ് അബ്‌റാറി, മഹല്ല് വിദ്യഭ്യാസ കണ്‍വീനര്‍ റഫീഖ്, പ്രോഗ്രാം കണ്‍വീനര്‍ അബ്ദുദുല്‍ മജീദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

Tags:    

Similar News