ചെര്‍പ്പുളശ്ശേരിയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Update: 2023-01-05 15:07 GMT

ചെര്‍പ്പുളശ്ശേരി: നഗരസഭ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ചെര്‍പ്പുളശ്ശേരിയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയതും വേവിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. പാലക്കാടന്‍ ബേക്കറി, മിഥില റസിഡന്‍സി, റോളക്‌സ് ഹോട്ടല്‍, കച്ചേരി കുന്നിലെ അറഫ റസ്‌റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയതും വേവിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാല് ഹോട്ടലുകള്‍ക്കും പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു.

ബസ് സ്റ്റാന്റിന് പിന്നില്‍ ലൈസന്‍സില്ലാതെ വൃത്തിഹീനമായ രീതിയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ബംഗാളി ഫുഡ്‌സ് ഇതോടൊപ്പം അടച്ചുപൂട്ടുകയും ചെയ്തു. ഇനിയും പരിശോധന തുടരുമെന്നും വൃത്തിഹീനമായതും പഴകിയതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ പിഴ ഈടാക്കി നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ എ നുജൂം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ എ സ്വപ്‌ന, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Tags:    

Similar News