വൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന

നിലവില്‍ പ്രദേശത്ത് കയ്യേറ്റം ഒഴിപ്പിക്കല്‍ എന്ന പേരില്‍ മുസ് ലിം ജനത താമസിക്കുന്ന ഇടങ്ങളിലെല്ലാം ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുയാണ്.

Update: 2024-12-14 10:18 GMT

സംഭല്‍: വൈദ്യുതി മോഷണമെന്ന് ആരോപിച്ച് സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന. നിലവില്‍ പ്രദേശത്ത് കയ്യേറ്റം ഒഴിപ്പിക്കല്‍ എന്ന പേരില്‍ മുസ് ലിം ജനത താമസിക്കുന്ന ഇടങ്ങളിലെല്ലാം ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുയാണ്. സംഭലിനെ 100 ശതമാനം വൈദ്യതി മോഷണ രഹിതമാക്കാനുള്ള പദ്ധതികളാണ് നടത്തുന്നതെന്നാണ് ജില്ലാ അധികൃതരുടെ വാദം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമുള്ള ജില്ലാ ഭരണകൂടത്തിന്റെ വിശാല പ്രതിബദ്ധതയാണ് ഈ നടപടിക്കു പുറകിലുള്ളു തെന്നും അവര്‍ പറയുന്നു.

250 മുതല്‍ 300 വരെ വീടുകളും പള്ളികളും അനധികൃതമായി വൈദ്യുതി മോഷ്ടിക്കുകയാണെന്നും നിരവധി മദ്രസകളില്‍ അനധികൃത കണക്ഷനുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് അധികൃതരുടെ വാദം. എല്ലാ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലിസ് സൂപ്രണ്ട് കൃഷ്ണകുമാര്‍ ബിഷ്‌ണോയി പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എന്തെങ്കിലും ആനുകൂല്യങ്ങള്‍ കൈപറ്റുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ബിഷ്‌ണോയി വ്യക്തമാക്കി.

16ാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട പള്ളിയാണ് ശാഹീ ജാമിഅ് മസ്ജിദ്. നൂറ്റാണ്ടുകളായി മുസ്ലിംകള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന പള്ളി. രാജ്യത്തെ പല മുസ്ലിം ആരാധനാലയങ്ങളുടെയും കാര്യത്തിലെന്ന പോലെ മുസ്ലിം ഭരണാധികാരികള്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദം ശാഹീ ജാമിഅ് മസ്ജിദിന്റെ കാര്യത്തിലുമുണ്ടായി. കാലങ്ങളായി മുസ് ലിങ്ങള്‍ നമസ്‌കരിച്ചു പോരുന്ന ഈ പള്ളിയില്‍ നവംബര്‍ 19 ന് സീനിയര്‍ ഡിവിഷന്‍ കോടതിയുടെ ഉത്തരവുമായി ഉദ്യോഗസ്ഥര്‍ സര്‍വെക്കേത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അന്ന് അവിടെ നിന്നും അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഞയറാഴ്ച വീണ്ടും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുമായി അധികൃതര്‍ സര്‍വേക്കെത്തിയതോടെ സംഭല്‍ സംഘര്‍ഷ ഭരിതമായി. പോലിസിന്റെ വെടിവെപ്പില്‍ 6 പേരാണ് ഇതു വരെ കൊല്ലപ്പെട്ടത്.

Tags:    

Similar News