അഫ്ഗാനിസ്താനില്‍ ഏറ്റുമുട്ടല്‍; നൂറോളം താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

Update: 2021-06-03 03:36 GMT
അഫ്ഗാനിസ്താനില്‍ ഏറ്റുമുട്ടല്‍; നൂറോളം താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നൂറോളം താലിബാന്‍ സേനാംഗങ്ങള്‍ കൊല്ലപ്പട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായി ഖാമ പ്രസ് റിപോര്‍ട്ട് ചെയ്തു. താലിബാന്റെ അധീനതയിലുളള ആയുധശേഖരവും പിടിച്ചെടുത്ത് നശിപ്പിച്ചു.

ലാഖ്മാന്‍, കുനാര്‍, നന്‍ഗര്‍ഹര്‍, ഖസ്‌നി, പക്തിയ, മെയ്ദന്‍ വര്‍ദക്, ഖോസ്റ്റ്, സബുള്‍, ബാഡ്ഗിസ്, ഹിരാത്ത്, ഫ്രയാബ്, ബഘലാന്‍ പ്രവിശ്യകളിലില്‍ ഏറ്റുമുട്ടല്‍ കഴിഞ്ഞ 24 മണിക്കൂറായി നടന്നുകൊണ്ടിരിക്കുകയാണ്.

വിവിധ പ്രദേശങ്ങളിലായി 35ഓളം തരം മൈനുകള്‍ താലിബാന്‍ സേന സ്ഥാപിച്ചിരുന്നത് സൈന്യം നിര്‍വീര്യമാക്കി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി താലിബാന്‍ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം സേന ഏറ്റെടുത്തിട്ടില്ല.

താലിബാനുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷം യുഎസ് സൈന്യം രാജ്യം വിടാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുളള സംഘര്‍ഷം തീക്ഷ്ണമായത്.

Tags:    

Similar News