മാളഃ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥ ഭരണത്തിനും എതിരെ മാള മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ കുറ്റപത്ര സമര്‍പ്പണ സമരം നടത്തി. മാള ടൗണില്‍ മണ്ഡലം പ്രസിഡന്റ് ജോണ്‍ കെന്നഡി, പഴൂക്കരയില്‍ ജനറല്‍ സെക്രട്ടറി ടി ജി ജോമോന്‍, അഷ്ടമിച്ചിറയില്‍ ബശീര്‍ തെക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ബേബി മാമ്പിള്ളി, ജലീല്‍ മാരേക്കാട്, ജോസ് മാത്യു, അബ്ബാസ്, കരിം മഞ്ഞളിവളപ്പില്‍, അരവിന്ദന്‍, പ്രേമ രാജീവന്‍, വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.