കോണ്‍ഗ്രസ് ദുര്‍ബലമെന്ന് അംഗീകരിക്കണം; നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കപില്‍ സിബല്‍

രാജ്യത്ത് ബിജെപിക്ക് ബദലില്ലാതായി. സ്ഥിരം അധ്യക്ഷന്‍ പോലുമില്ലാത്ത പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമെന്നും സിബല്‍ ചോദിച്ചു.

Update: 2020-11-21 09:15 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടി ദുര്‍ബലമായെന്ന് അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നര വര്‍ഷമായി കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനില്ലാത്തത് വെല്ലുവിളിയാണ്.

രാജ്യത്ത് ബിജെപിക്ക് ബദലില്ലാതായി. സ്ഥിരം അധ്യക്ഷന്‍ പോലുമില്ലാത്ത പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമെന്നും സിബല്‍ ചോദിച്ചു.

നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേതൃത്വം പ്രതികരിക്കണം. സോണിയ ഗാന്ധിക്ക് പാര്‍ട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. കോടിക്കണക്കിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ആവര്‍ത്തിച്ച് പങ്കുവെയ്ക്കുന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. ബിഹാര്‍ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്ത് എത്തിയിരുന്നു.

Tags:    

Similar News