കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എംഎല്‍എയുമായ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു

കരള്‍ സംബന്ധമായ അസുഖത്തിന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

Update: 2020-09-17 01:20 GMT

തിരുവനന്തപുരം: കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മെഴ്‌സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 2006ലാണ് കോവളം എംഎല്‍എയായി ജോര്‍ജ് മെഴ്‌സിയര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 2011 വരെ അദ്ദേഹം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നിലവില്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗമാണ്.കെഎസ്‌യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയജീവിതം തുടങ്ങിയത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് സമിതി വൈസ് പ്രസിഡന്റ്, കേരള സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു.

Tags:    

Similar News