തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; മേഘാലയയുടെ ചുമതല ബെന്നി ബഹന്നാന്

Update: 2022-12-27 04:21 GMT

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോണ്‍ഗ്രസ്. ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി നിരീക്ഷകരെ കോണ്‍ഗ്രസ് നിയമിച്ചു. ബെന്നി ബഹന്നാന്‍ എംപിക്കും ജെ ഡി സീലത്തിനുമാണ് മേഘാലയയുടെ ചുമതല നല്‍കിയിരിക്കുന്നത്.

അര്‍വീന്ദര്‍ സിങ് ലവ്‌ലി, അബ്ദുല്‍ ഖാലിക് എംപി എന്നിവരാണ് ത്രിപുരയിലെ നിരീക്ഷകര്‍. എംപിമാരായ ഫ്രാന്‍സിസ്‌കോ സര്‍ദാന, ഡോ.കെ ജയകുമാര്‍ എന്നിവര്‍ക്കാണ് നാഗാലാന്‍ഡിന്റെ ചുമതല. ഇവര്‍ക്ക് പുറമേ മൂന്ന് സംസ്ഥാനങ്ങളിലും സീനിയര്‍ നിരീക്ഷകനായി മുകുള്‍ വാസ്‌നിക് എംപിയെയും നിയമിച്ചതായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

Tags:    

Similar News