കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ശശി തരൂര്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി താല്‍ക്കാലിക പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബര്‍ 17നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
അദ്ദേഹത്തോടൊപ്പം ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിരേന്ദ്ര സിങ് എന്നിവരുമുണ്ടായിരുന്നു. 10 ജന്‍പത് റോഡിലെ വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച.
താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് തരൂര്‍ പറഞ്ഞിരുന്നു. എങ്കിലും തന്റെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം ഉറപ്പിച്ചിരുന്നില്ല.
സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകാന്‍ സോണിയാഗാന്ധിയുടെ സമ്മതം ലഭിച്ചുവെന്നാണ് സൂചന.
പാര്‍ട്ടിയില്‍ പരിഷ്‌കരണം ആവശ്യപ്പെടുന്ന 28 പേരുടെ ഗ്രൂപ്പില്‍ അംഗമാണ് തരൂര്‍.