
ന്യൂഡല്‍ഹി: പാചക വാതക വില സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും പൊതു ഗുണഭോക്താക്കള്‍ക്കും ഇത് ഒരു പോലെ ബാധകമാണ്. ഉജ്ജ്വല പദ്ധതി പ്രകാരം 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 503 രൂപയില്‍ നിന്ന് 553 രൂപയായും പൊതുജനങ്ങള്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 803 രൂപയില്‍ നിന്ന് 853 രൂപയായും ഉയരും.