മാളയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
പൊയ്യ ഗ്രാമപ്പഞ്ചായത്ത് നിവാസിയും മാളയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമായ പാറക്കല്‍ സേവിയാര്‍ മകന്‍ ക്ലീറ്റസ് ആണ് മരിച്ചത്.
മാള: മാളയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കനാണ് മരിച്ചത്. പൊയ്യ ഗ്രാമപ്പഞ്ചായത്ത് നിവാസിയും മാളയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമായ പാറക്കല്‍ സേവിയാര്‍ മകന്‍ ക്ലീറ്റസ് ആണ് മരിച്ചത്. 58 വയസായിരുന്നു. കിഡ്‌നി സംബന്ധമായ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് വെളുപ്പിന് ആയിരുന്നു അന്ത്യം.