മഹാരാഷ്ട്രയില്‍ പോലിസുകാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; ഇതുവരെ 20,801 ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 434 പോലിസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നാലു പോലിസുകാര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 20,801 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3883 പേരാണ് ചികിത്സയിലുള്ളത്. 16706 പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് 212 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 24,619 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 398 മരണം കൂടി റിപോര്‍ട്ട് ചെയ്തതോടെ 31,351 മരണവും സ്ഥിരീകരിച്ചു. 8,12,354 പേര് രോഗമുക്തി നേടി. 3,01,752 പേര് ചികില്‍സയില്‍ കഴിയുന്നു. മുംബൈയില്‍ 2389 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.