ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജ്യോതിഷ് കുമാറിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ട് കോടതി

കാസര്‍കോഡ്: നിരവധി കൊലപാതക്കേസുകളിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജ്യോതിഷ് കുമാറിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ട് കോടതി. കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടേതാണ് വിധി. കേസില്‍ പ്രതികളായിരുന്ന റഫീഖ് അണങ്കൂര്‍, ഹമീദ് കടപ്പുറം, സാബിര്‍ ചെരന്‍കൈ, അഷ്‌റഫ് അണങ്കൂര്‍ എന്നിവരെയാണ് സെക്കന്റ് ജസ്റ്റിസ് പ്രിയ വെറുതെവിട്ടത്.
കാസര്‍കോഡ് അണങ്കൂര്‍ ജ്യോതി കോളനിയിലെ താമസക്കാരനായ ജ്യോതിഷിനെ 2022 ഫെബ്രുവരിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിന് പുറത്തെ മരക്കൊമ്പിലാണ് ജ്യോതിഷ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2014 ഡിസംബര്‍ 22ന് രാത്രി കാസര്‍കോഡ് തളങ്കര നുസ്റത്ത് നഗറിലെ സൈനുല്‍ ആബിദീന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ പിതാവിന്റെ മടിയിലിട്ട് കൊലപ്പെടുത്തി കൊന്ന കേസിലെ മുഖ്യപ്രതിയാണ് ജോതിഷ്. കാസര്‍കോഡ് നഗരത്തിലെ ഹോട്ടല്‍ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍. 2008ലെ സിനാന്‍ കൊലപാതകം, 2011ലെ റിഷാദ് വധം തുടങ്ങിയ കേസുകളിലെയും പ്രതിയാണ് സംഘപരിവാര ഗുണ്ടാ നേതാവായ ജ്യോതിഷ് കുമാര്‍.