ദമ്മാം: സൗദിയില്‍ പുതുതായി 1362 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 254695 ആയി ഉയര്‍ന്നു. പുതുതായി സ്ഥിരീകരിച്ചവരില്‍ 9 ശതമാനം മാത്രമാണ് സ്വദേശികള്‍ ബാക്കി 91 ശതമാനവും വിദേശികളാണ്.
രോഗം ബാധിച്ച് ഇന്ന് ഏഴു പേര് കൂടി മരണപ്പെട്ടു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 176 ആയി ഉയര്‍ന്നു. 210 പേര് സുഖം പ്രാപിച്ചു. ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3765 ആയി ഉയര്‍ന്നു.
സൗദിയില്‍ ഏറ്റവും കുടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ് 249. ജിദ്ദ 245, റിയാദ് 161, ദമ്മാം 126, കോബാര്‍ 81, ജുബൈല്‍ 80, ഹുഫൂഫ് 64, ഖമീസ് മുഷൈത് 21, അല്‍ദര്‍ഇയ്യ 19, തായിഫ് 13, റഅ്സത്തന്നൂറ 9, ഖര്‍ജ്6, ബീഷ് 5, ബഖീഖ് 4, നഅ് രിയ്യ 3.