ദമ്മാം: സൗദിയില്‍ പുതുതായി 1701 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35,432 ആയി ഉയര്‍ന്നു. 10 പേരാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്, അതോടെ മൊത്തം മരിച്ചവരുടെ എണ്ണം 229 ആയി. 1,322 പേര്‍ സുഖം പ്രാപിച്ചു. ആകെ രോഗവിമുക്തി നേടിയവര്‍ 9120 ആയി ഉയര്‍ന്നു.
പുതുതായി രോഗം ബാധിച്ചവരില്‍ 22 ശതമാനം സ്വദേശികളും 78 ശതമാനം വിദേശികളുമാണ്. പുതുതായി രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ 13 ശതമാനം സ്ത്രീകളാണ്.
ഇന്ന് രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ കണക്ക്: ജിദ്ദ 373, മദീന 308, മക്ക 246, റിയാദ് 142, ദമ്മാം 130, ജുബൈല്‍ 122, ബീഷ 75, ഹുഫൂഫ് 68, തായിഫ് 62, കോബാര്‍ 41, ബീഷ 29, യാമ്പു 23, ജിദ്ദ 10, ദര്‍ഇയ്യ 10, തബൂക് 8, ഖുന്‍ഫുദ 7, വാദി അല്‍ഫര്‍അ് 6, അല്‍സുല്‍ഫി 4, സഫ് വാ 3, ബുറൈദ് 3, അദം 3, അല്‍ഖര്‍ജ് 3, അല്‍ജഫര്‍ 2 ബഖീഖ് 2, മഹ്ദി ദഹബ് 2, സ്വബ് യാ 2, മറ്റു പ്രദേശങ്ങളില്‍ ഓരോന്ന്.