സൗദിയില്‍ പുതുതായി 1966 പേര്‍ക്കു കൂടി കൊവിഡ്19 സ്ഥിരീകരിച്ചു

Update: 2020-05-11 14:30 GMT

ദമ്മാം: സൗദിയില്‍ പുതുതായി 1966 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗികളുടെ എണ്ണം 41014 ആയി ഉയര്‍ന്നു. ഇവരില്‍ 38 ശതമാനം സ്വദേശികളും ബാക്കി വിദേശികളുമാണ്.

149 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. 1280 പേര്‍ പുതുതായി രോഗവിമുക്തരായി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 12737 ആയി ഉയര്‍ന്നു.

ഏറ്റവും കുടുതല്‍ രോഗം റിപോര്‍ട്ട് ചെയ്തത് റിയാദിലാണ്. 520.

മക്ക 343, മദീന 257, ജിദ്ദ 236, ഹുഫൂഫ് 137, ദമ്മാം 95, തായിഫ് 71, കോബാര്‍ 60, ജുബൈല്‍ 49,ഹദ്ദ 39, ദര്‍ഇയ്യ 25, ഖതീഫ് 23, മുജാരിദ 15, ബുറൈദ 15, തബൂക് 10, ഹാഇല്‍ 10, യാമ്പു 9, ദഹ്‌റാന്‍ 9, ബഖീഖ് 7, ഖമീസ് മുശൈത് 5, സ്വഫ് വ 5, നഅ്‌രിയ്യ 3, ഉനൈസ 2, ബീഷ് 2, തര്‍ബിയാന്‍ 2 ഖര്‍ജ് 2 മറ്റു 12 സഥലങ്ങളില്‍ ഓരേരുത്തര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

Tags:    

Similar News