പാലക്കാട് 268 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

118 പേര്‍ക്ക് രോഗമുക്തി

Update: 2020-09-18 13:08 GMT

പാലക്കാട് ജില്ലയില്‍ ഇന്ന് 268 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ179 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 32 പേര്‍, വിദേശത്തുനിന്നു വന്ന 8 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 49 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.118 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. കൂടാതെ മേലാമുറി പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റപ്പാലം സബ് ജയിലിലെ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടിത്തറ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകനും (45) ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1831 ആയി.  

Tags:    

Similar News