രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; 24 മണിക്കൂറിനുളളില്‍ 93,337 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 93,337 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി. അതില്‍ 10,13,964 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചകില്‍സയിലാണ്. 42,08,432 പേര്‍ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഐസിഎംആര്‍ കണക്കനുസരിച്ച് സെപ്റ്റംബര്‍18 വരെ 6,24,54,253 കൊവിഡ് പരിശോധനകള്‍ നടന്നു. സെപ്റ്റംബര്‍ 18ന് മാത്രം നടന്നത് 8,81,911 പരിശോധനകളാണ്.
രാജ്യത്ത് മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം. സംസ്ഥാനത്ത് 3,01,273 സജീവ രോഗികളാണ് ഉളളത്. കര്‍ണാടക 1,01,148, ആന്ധ്ര പ്രദേശ് 84,423, ഉത്തര്‍പ്രദേശ് 67,825, തമിഴ്‌നാട് 46,506 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.