പാലക്കാട് ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 398 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബര്‍ 01) 264 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 104 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേര്, ഒരു ആരോഗ്യ പ്രവര്ത്തകന് എന്നിവര്‍ ഉള്‍പ്പെടും. 398 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 2,903 പരിശോധന നടത്തിയതിലാണ് 264 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 9.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ സ്വദേശികള്‍ 23 പേര്
പട്ടിത്തറ, എരിമയൂര്‍, തൃത്താല സ്വദേശികള്‍ 12 പേര് വീതം
ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ ഒന്‍പത് പേര്
അമ്പലപ്പാറ, വടക്കഞ്ചേരി, തിരുമിറ്റക്കോട് സ്വദേശികള്‍ എട്ട് പേര് വീതം
ആനക്കര, കാരാക്കുറിശ്ശി, പരുതൂര്‍, പിരായിരി സ്വദേശികള്‍ ആറു പേര് വീതം
അഗളി, തച്ചമ്പാറ, കണ്ണമ്പ്ര, പട്ടാമ്പി സ്വദേശികള്‍ അഞ്ചു പേര് വീതം
പറളി, പുതുനഗരം, അനങ്ങനടി, മണ്ണാര്‍ക്കാട്, മങ്കര, കരിമ്പുഴ, അലനല്ലൂര്‍, ലക്കിടിപേരൂര്‍, മേലാര്‍കോട് സ്വദേശികള്‍ നാലു പേര് വീതം
ആലത്തൂര്‍, ശ്രീകൃഷ്ണപുരം, കുമരംപുത്തൂര്‍, ചിറ്റൂര്‍തത്തമംഗലം, നെന്മാറ, കണ്ണാടി, തിരുവേഗപ്പുറ, പുതുശ്ശേരി, കപ്പൂര്‍, പല്ലശ്ശന, വല്ലപ്പുഴ സ്വദേശികള്‍ മൂന്ന് പേര് വീതം
മരുതറോഡ്, മണ്ണൂര്‍, തേങ്കുറിശ്ശി, എലപ്പുള്ളി, കൊല്ലങ്കോട്, നാഗലശ്ശേരി, കോട്ടായി, വാണിയംകുളം, ചളവറ, കാവശ്ശേരി, മലമ്പുഴ, പട്ടഞ്ചേരി, കൊപ്പം, പെരുവെമ്പ്, കുത്തനൂര്‍, കടമ്പഴിപ്പുറം, കോട്ടോപ്പാടം, പുതൂര്‍, കൊടുമ്പ്, തച്ചനാട്ടുകര സ്വദേശികള്‍ രണ്ടു പേര് വീതം
മാത്തൂര്‍, മുണ്ടൂര്‍, മുതുതല, എലവഞ്ചേരി, നെല്ലായ, കിഴക്കഞ്ചേരി, പൊല്‍പ്പുള്ളി, കോങ്ങാട്, പൂക്കോട്ടുകാവ്, അകത്തെതറ, കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, ഷോര്‍ണൂര്‍, കുലുക്കല്ലൂര്‍, തെങ്കര, കൊടുവായൂര്‍, വടവന്നൂര്‍, ചെര്‍പ്പുളശ്ശേരി, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,212 ആയി.