പാലക്കാട് ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 781 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 205 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്‍, 4 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 781 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4,406 പരിശോധന നടത്തിയതിലാണ് 327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 7.42 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 45 പേര്‍
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 18 പേര്‍
കൊടിഞാമ്പാറ, പിരായിരി സ്വദേശികള്‍ 15 പേര്‍ വീതം
ഷൊര്‍ണൂര്‍ നഗരസഭാ സ്വദേശികള്‍ 10 പേര്‍
മുതുതല സ്വദേശികള്‍ 9 പേര്‍
മരുതറോഡ്, പരുതൂര്‍, വാണിയംകുളം സ്വദേശികള്‍ 8 പേര്‍ വീതം
അഗളി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍തത്തമംഗലം, കണ്ണമ്പ്ര, തിരുവേഗപ്പുറ സ്വദേശികള്‍ 7 പേര്‍ വീതം
എരുത്തേമ്പതി, പറളി, കിഴക്കഞ്ചേരി സ്വദേശികള്‍ 6 പേര്‍ വീതം
ആലത്തൂര്‍, എലപ്പുള്ളി, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം
കടമ്പഴിപ്പുറം, ലക്കിടിപേരൂര്‍, മങ്കര, പട്ടിത്തറ, പെരുമാട്ടി, തച്ചനാട്ടുകര സ്വദേശികള്‍ 4 പേര്‍ വീതം
അകത്തേത്തറ, അമ്പലപ്പാറ, അനങ്ങനടി, കണ്ണാടി, അയിലൂര്‍, കരിമ്പ, കോങ്ങാട്, കൊപ്പം, മണ്ണൂര്‍, നല്ലേപ്പിള്ളി, പുതുപ്പരിയാരം, തിരുമിറ്റക്കോട്, തൃത്താല, വണ്ടാഴി സ്വദേശികള്‍ 3 പേര്‍ വീതം
അലനല്ലൂര്‍, ആനക്കര, ചാലിശ്ശേരി, ചെര്‍പ്പുളശ്ശേരി, കപ്പൂര്‍, കാരാക്കുറിശ്ശി, കാവശ്ശേരി, കേരളശ്ശേരി, കൊടുവായൂര്‍, കോട്ടായി, കുലുക്കല്ലൂര്‍, കുമരംപുത്തൂര്‍, കുത്തനൂര്‍, നെല്ലായ, നെന്മാറ, പല്ലശ്ശന, പുതുശ്ശേരി, പുതുക്കോട്, വടകരപ്പതി, വിളയൂര്‍ സ്വദേശികള്‍ 2 പേര്‍ വീതം
ചളവറ, എലവഞ്ചേരി, എരിമയൂര്‍, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കോട്ടോപ്പാടം, മാത്തൂര്‍, മേലാര്‍ക്കോട്, മുതലമട, പട്ടഞ്ചേരി, പുതുനഗരം, ശ്രീകൃഷ്ണപുരം, തരൂര്‍, വടവന്നൂര്‍, വല്ലപ്പുഴ, തെങ്കര, കൊടുമ്പ് സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4514 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 14 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 17 പേര്‍ വീതം എറണാകുളം, കൊല്ലം ജില്ലകളിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേര്‍ കണ്ണൂര്‍ ജില്ലയിലും 23 പേര്‍ തിരുവനന്തപുരം ജില്ലയിലും 82 പേര്‍ കോഴിക്കോട് ജില്ലയിലും 117 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 242 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.