പട്‌ന: ബീഹാറില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സെപ്റ്റംബര്‍ 6 വരെ നീട്ടാന്‍ തീരുമാനിച്ചു. അണ്‍ലോക്ക് 3 നിബന്ധനകള്‍ക്ക് സമാനമായ നിയന്ത്രണങ്ങളാണ് സെപ്റ്റംബര്‍ 6 വരെ നിലവിലുണ്ടാവുക. ലോക്ക്ഡൗണ്‍ ആദ്യം ജൂലൈ 16 മുതല്‍ ജൂലൈ 31 വരെ ഏര്‍പ്പെടുത്തുകയും പിന്നീട് ആഗസ്റ്റ് 16 വരെ നീട്ടുകയുമായിരുന്നു. രാത്രി കര്‍ഫ്യൂയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബീഹാറില്‍ നിലവില്‍ 31,059 പേരാണ് കൊവിഡ് ബാധിച്ച് വിവിധ ജില്ലകളിലെ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 72,324 പേര്‍ രോഗം ഭേദമായി ആശുത്രിവിട്ടു. ആഗസ്റ്റ് 17 വരെ 461 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.