കൊവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 139 മരണം

2,436 പേര്‍ക്കാണ് ഇന്ന് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-06-05 17:48 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് ബാധിച്ച് 139 പേര്‍ മരിച്ചു. സംസ്ഥാനത്ത് കൊവിഡ് മൂലമുള്ള മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത ദിവസമായി ഇന്ന്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,894 ആയി. 2,436 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 80,229 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 35,156 രോഗികള്‍ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

മുംബൈയില്‍ 53 പേര്‍ക്ക് കൊവിഡ് മൂലം ഇന്ന് മരിച്ചത്. 1,150 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തിലെ ആകെ രോഗികളുടെ എണ്ണം 45,854 ആയി ഉയര്‍ന്നു.






Tags:    

Similar News