കൊല്‍ക്കത്ത; പശ്ചിമ ബംഗാളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സ്കൂളുകള്‍ തുറന്നു. 8 മുതല്‍ 12 വരെയുളള സ്കൂളുകളാണ് തുറന്നത്.
സ്കൂളുകളില്‍ ഫെബ്രുവരി മൂന്നാം തിയ്യതി മുതല്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങുമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി മൂന്ന് മുതല്‍ പശ്ചിമ ബംഗാലെ എല്ലാ സ്കൂളുകളും സലൂണുകളും ബ്യൂട്ടിപാര്‍ലറുകളും പാര്‍ക്കുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
സ്കൂളുകള്‍ ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് യുപിയിലും മറ്റ് പല സംസ്ഥാനങ്ങളിലും സ്കൂള്‍ മാനേജ്മെന്റുകള്‍ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്.