തൃശൂര്‍: ജില്ലയില്‍ ഇന്ന് 2,622 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 475 പേരും വീട്ടു നിരീക്ഷണത്തിലുള്ള 11,311 പേരും ചേര്‍ന്ന് 14,408 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 209 പേര് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,66,272 ആണ്. 5,48,521 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 2,578 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 20 പേര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ 20 പേര്‍ക്കും, ഉറവിടം അറിയാത്ത 09 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ 28 ക്ലസ്റ്ററുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന് എന്നിവ ഉള്‍പ്പെടുന്നു.
8,456 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,069 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,138 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 249 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 39,76,210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.01% ആണ്.
ജില്ലയില്‍ ഇതുവരെ 47,21,751 ഡോസ് കൊവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 25,29,665 പേര് ഒരു ഡോസ് വാക്സിനും, 21,62,183 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയില്‍ 29,903 പേര് കരുതല്‍ ഡോസ് വാക്സിന് സ്വീകരിച്ചു. 1,02,737 കുട്ടികളാണ് (1518 വയസ്സ്) ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത്.