കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 80 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1234 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി വര്‍ദ്ധിച്ചു. പുതിയ രോഗികളില്‍ 42 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 71 പേര്‍ നേരത്തെ കോറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. മൂന്നു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ കുവൈത്ത് പൗരനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
142 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1091 പേരാണ് ചികില്‍സയിലുള്ളത്. 26 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്. ഇതില്‍ പത്തു രോഗികളുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു . ഒരു കൊറോണ മരണം മാത്രമാണ് ഇതുവരെ രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്.