കൊല്‍ക്കൊത്ത: കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ പശ്ചിമ ബംഗാളിലെ കൊല്‍ക്കൊത്തയില്‍ 25 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് 5 മണി മുതലാണ് നിയന്ത്രണങ്ങള്‍ തുടങ്ങുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പോലിസ് നിരീക്ഷിച്ചുവരികയാണെന്നും കുറച്ചുകൂടെ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പശ്ചിമ ബംഗാളില്‍ 24,823 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 7,705 സജീവ കേസുകളാണെങ്കില്‍ 16,291 പേരുടെ രോഗം ഭേദമായി, 827 പേര്‍ മരിച്ചു.