തൃശൂര്‍ ജില്ലയില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് രോഗമുക്തി

7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ബെംഗലൂരുവില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ വേളൂക്കര സ്വദേശികളായ ഒരേ കുടുംബാംഗങ്ങളായ സ്ത്രീ(64), പുരുഷന്‍(35), പുരുഷന്‍(73), ഒരു വയസ്സുള്ള പെണ്‍കുട്ടി, കുന്നംകുളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട ചാവക്കാട് സ്വദേശി(34, പുരുഷന്‍), കൊരട്ടിയില്‍ സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച രണ്ട് കന്യാസ്ത്രീകള്‍(51, 58) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Update: 2020-07-18 13:00 GMT

തൃശൂര്‍: ജില്ലയില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തരായി. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ബെംഗലൂരുവില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ വേളൂക്കര സ്വദേശികളായ ഒരേ കുടുംബാംഗങ്ങളായ സ്ത്രീ(64), പുരുഷന്‍(35), പുരുഷന്‍(73), ഒരു വയസ്സുള്ള പെണ്‍കുട്ടി, കുന്നംകുളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട ചാവക്കാട് സ്വദേശി(34, പുരുഷന്‍), കൊരട്ടിയില്‍ സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച രണ്ട് കന്യാസ്ത്രീകള്‍(51, 58) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

വിശാഖപട്ടണ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി (30, പുരുഷന്‍), ജൂലൈ 7 ന് ബംഗളൂരുവില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (26, പുരുഷന്‍), ജയ്പൂരില്‍ നിന്ന് വന്ന പാര്‍ളിക്കാട് സ്വദേശി (60, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന 4 ബിഎസ്എഫ് ജവാന്‍മാര്‍ (47, പുരുഷന്‍), (57, പുരുഷന്‍), (38, പുരുഷന്‍), (45, പുരുഷന്‍), ഉദയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍(30, പുരുഷന്‍), ജൂലൈ 3ന് കിര്‍ഖിസ്ഥാനില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി(23, പുരുഷന്‍), ജൂലൈ 10 ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശികളായ പെണ്‍കുട്ടി(13), ആണ്‍കുട്ടി(11), പുരുഷന്‍(50), സ്ത്രീ (42), ജൂലൈ 11 ന് ബംഗലൂരുവില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി(28, സ്ത്രീ) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 763 ആയി. ഇതുവരെ 479 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 265 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13247 പേരില്‍ 12949 പേര്‍ വീടുകളിലും 288 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 38 പേരെയാണ് ശനിയാഴ്ച (ജൂലൈ 17) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 791 പേരെ ശനിയാഴ്ച (ജൂലൈ 17) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1179 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ഇന്ന് 552 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 19354 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 17454 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1900 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 8454 പേരുടെ സാമ്പിളുകള്‍ അധികമായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് 395 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ 50812 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 127 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 371 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News