വയനാട്: വയനാട് ജില്ലയില്‍ 213 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 139 പേര് രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,608 ആയി. 15,870 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 110 മരണം. നിലവില്‍ 2,628 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2,004 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 24 പേര്, മാനന്തവാടി 22 പേര്, പടിഞ്ഞാറത്തറ 18 പേര്, കണിയാമ്പറ്റ 16 പേര്, എടവക 15 പേര്, കല്‍പ്പറ്റ 12 പേര്, മുട്ടില്‍, വെള്ളമുണ്ട 11 പേര് വീതം, വൈത്തിരി 10 പേര്, പനമരം 9 പേര്, പൂതാടി, നെന്മേനി 7 പേര് വീതം, മീനങ്ങാടി, പൊഴുതന, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 6 പേര് വീതം, നൂല്‍പ്പുഴ 5 പേര്, തിരുനെല്ലി, അമ്പലവയല്‍, തരിയോട് 4 പേര് വീതം, പുല്‍പ്പള്ളി 3 പേര്, തവിഞ്ഞാല്‍ 2 പേര്, കോട്ടത്തറ, പൂതാടി, മേപ്പാടി സ്വദേശികളായ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്നും വന്ന തവിഞ്ഞാല്‍ സ്വദേശി, ബംഗാളില്‍ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗബാധിതരായത്.
139 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 6 പേര്, കണിയാമ്പറ്റ, പനമരം, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ 4 പേര് വീതം, തരിയോട് 3 പേര്, മേപ്പാടി, വെള്ളമുണ്ട, മുള്ളന്‍കൊല്ലി, പൂതാടി, മാനന്തവാടി, കല്‍പ്പറ്റ 2 പേര് വീതം, പുല്‍പ്പള്ളി, പൊഴുതന, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, കാസര്‍ഗോഡ്, കര്‍ണാടക, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 94 പേരുമാണ് രോഗമുക്തി നേടിയത്.
688 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 688 പേരാണ്. 350 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8823 പേര്. ഇന്ന് വന്ന 36 പേര് ഉള്‍പ്പെടെ 350 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1778 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,23,291 സാംപിളുകളില്‍ 2,21,731 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2,03,123 നെഗറ്റീവും 18,608 പോസിറ്റീവുമാണ്.