കണ്ണൂരില്‍ 62 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

Update: 2020-09-25 15:30 GMT

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 62 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 13, 21, ആറളം 2, അഴീക്കോട് 13, ചെറുതാഴം 7, ചിറക്കല്‍ 6, ധര്‍മ്മടം 2, എരമം കുറ്റൂര്‍ 14, എരഞ്ഞോളി 13, എരുവേശ്ശി 12, ഇരിട്ടി നഗരസഭ 1, 6 കടമ്പൂര്‍ 10, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 15, കല്ല്യാശ്ശേരി 7, കണ്ണൂര്‍ കോര്‍പറേഷന്‍ 3, 36, 37, കീഴല്ലൂര്‍ 5, 7, 12, 13, 14, കൊളച്ചേരി 4, കൂടാളി 6, കൊട്ടിയൂര്‍ 8, കുറുമാത്തൂര്‍ 1, കൂത്തുപറമ്പ് നഗരസഭ 3, മാടായി 3, മലപ്പട്ടം 9, മാങ്ങാട്ടിടം 13, മട്ടന്നൂര്‍ നഗരസഭ 10, 12, 32, മയ്യില്‍ 1, 16, മൊകേരി 4, 7, മുഴക്കുന്ന് 12, നാറാത്ത് 17, പടിയൂര്‍ കല്ല്യാട് 6, 13, പാപ്പിനിശ്ശേരി 5, 10, 19, പട്ടുവം 10, പയ്യന്നൂര്‍ നഗരസഭ 43, പേരാവൂര്‍ 14, തലശ്ശേരി നഗരസഭ 51, തളിപ്പറമ്പ് നഗരസഭ 4, 19, 32, 34, ഉദയഗിരി 14 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

    അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുതാഴം 4, കണ്ണൂര്‍ കോര്‍പറേഷന്‍ 25, കോട്ടയം മലബാര്‍ 1, കുറുമാത്തൂര്‍ 2, പാനൂര്‍ നഗരസഭ 17, തലശ്ശേരി നഗരസഭ 20, വേങ്ങാട് 17 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

Covid: 62 wards in containment zones in Kannur



Tags:    

Similar News