ചെന്നൈ: തമിഴ്നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 65 പേര് മരിച്ചു. 5622 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 6,14,507 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 46,255 പേര് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു.
തമിഴ്നാട്ടില്‍ ഇതുവരെ 9,718 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയില്‍ കൊവിഡ് രോഗബാധ ഏറ്റവും തീവ്രമായ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.