തൃശൂര്‍ ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; 13185 പേര്‍ നിരീക്ഷണത്തില്‍
കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ കുമാരന്റെ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു.
തൃശൂര്‍: ജില്ലയില്‍ ഒമ്പതു പേര്‍ക്ക് കൂടി േെകാവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ കുമാരന്റെ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ജൂണ്‍ 4ന് അബുദബിയില്‍ നിന്ന് ഇഞ്ചമുടി സ്വദേശി (38), മെയ് 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (26), മെയ് 29 ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ ചെങ്ങല്ലൂര്‍ സ്വദേശി (41), 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (59), നെടുപുഴയില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായ 51 കാരി, നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന ചേര്‍പ്പ് സ്വദേശിനി (58), ജൂണ്‍ 6 ന് യു പിയില്‍ നിന്ന് മടങ്ങിയെത്തിയ വേലൂക്കര സ്വദേശിനി (19), 25 ന് മുംബൈയില്‍ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയില്‍ 179 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.